റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ത്രിവര്‍ണ പതാക പതിച്ച ഉത്പന്നങ്ങള്‍ തങ്ങളുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വില്‍പനയ്ക്ക് വച്ച ആമസോണിനെതിരെ ഭോപ്പാലില്‍ മധ്യപ്രദേശ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാദരക്ഷകളിലടക്കം ത്രിവര്‍ണ പതാക ആലേഖനം ചെയ്ത് വില്‍പനയ്ക്ക് വച്ച ആമസോണ്‍ ദിവസങ്ങളായി വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിട്ട് വരികയായിരുന്നു.
ദേശീയപതാകയെ അപമാനിച്ചതിനും പൊതുദ്രോഹത്തിനുമാണ് ഭോപ്പാല്‍ ക്രൈം ബ്രാഞ്ച് ആമസോണിനെതിരെ കേസെടുത്തതെന്ന് കമ്മീഷ്ണര്‍ മകരന്ദ് ദ്യൂസ്‌കര്‍ പറഞ്ഞു.
പ്രശ്‌നം വഷളായതോടെ ആമസോണ്‍ പതാക പതിച്ച ഉത്പന്നങ്ങള്‍ സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു.