ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതു വഴി സ്റ്റാര്‍ട്ടപ്പുകളുടെ നൂതന ആശയങ്ങളും സൊലൂഷനുകളും സര്‍ക്കാരിന് ലഭ്യമാക്കുകയാണ് ലക്ഷ്യം. രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളും സംരംഭകരുമാകും ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തിക്കുക എന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിജിറ്റല്‍ ഇന്ത്യ സ്റ്റാര്‍ട്ടപ്പ് ഹബ്ബിനായി ചട്ടക്കൂടുണ്ടാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.