ഹെല്‍ത്ത് പ്ലസ് ആപ്പ് ലോഞ്ച് ചെയ്ത് ഫ്‌ളിപ്കാര്‍ട്ട്

ഇനി മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ ഓണ്‍ലൈനായി മരുന്നുകളും വാങ്ങാം

0
141

മുന്‍നിര ഇകൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ട് ആരോഗ്യ സംരക്ഷണ ഉത്പന്ന വിതരണ മേഖലയിലേക്കും. ഇന്ന് കമ്പനി ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് ആപ്പ് ലോഞ്ച് ചെയ്തു. ഇനി മുതല്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ ഓണ്‍ലൈനായി മരുന്നുകളും വാങ്ങാം. ഇതിന്റെ ഭാഗമായി അടുത്തിടെ ഫ്‌ളിപ്കാര്‍ട്ട് സസ്തസുന്ദര്‍.കോം എന്ന ഓണ്‍ലൈന്‍ ഫാര്‍മസി ശൃംഖല ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഓണ്‍ലൈനായി ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്യാനും രോഗ നിര്‍ണയം നടത്താനും മരുന്നു വാങ്ങാനുമെല്ലാം ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ഫ്‌ളിപ്കാര്‍ട്ട് ഹെല്‍ത്ത് പ്ലസ് ആപ്പ് ഉപയോഗിക്കാം.