വെറും പത്ത് ദിവസങ്ങള്‍ കൊണ്ട് നൂറ് കോടി ക്ലബില്‍ ഇടംനേടി ജൂഡ് ആന്തണി ജോസഫ് ചിത്രം 2018. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബില്‍ എത്തുന്ന മലയാള ചിത്രമെന്ന നേട്ടം ഇതോടെ 2018 സ്വന്തമാക്കി. മോഹന്‍ലാല്‍ ചിത്രത്തിന്റെ റെക്കോര്‍ഡാണ് 2018 മറികടന്നത്.
12 ദിവസം കൊണ്ട് 100 കോടി ക്ലബില്‍ എത്തിയ ലൂസിഫറിന്റെ റെക്കോര്‍ഡാണ് 2018 മറികടന്നത്. പുലിമുരുകന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോക്‌സ്‌ഓഫീസില്‍ നിന്ന് നൂറ് കോടി കളക്‌ട് ചെയ്യുന്ന ചിത്രമാണ് 2018. ഒരു മമ്മൂട്ടി ചിത്രം പോലും ഇതുവരെ നൂറ് കോടി ക്ലബില്‍ ഇടം നേടിയിട്ടില്ല.