്‌ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളിലൊന്നായ ടെസ്ലയുടെ ഓഫീസില്‍ നിന്നും 100 ജിബി രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും പങ്കാളികളുടെയും സ്വകാര്യത സംരംക്ഷിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പരാതികളാണ് ടെസ്ലയ്ക്ക് ഉപഭോക്താക്കളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സിഇഒ ഇലോണ്‍ മസ്‌ക് അടക്കമുള്ളവരുടെ സ്വകാര്യ മെയില്‍ ഐഡികള്‍ ഫോണ്‍ നമ്പരുകള്‍ തുടങ്ങിയ വിവരങ്ങളും ചോര്‍ന്നിട്ടുണ്ടെന്നാണ് വിവരം. ടെസ്ല കാറുകള്‍ പകര്‍ത്തിയ ചിത്രങ്ങളും ഇക്കൂട്ടത്തില്‍പ്പെടുന്നു.ജനറല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്റെ ലംഘനമാണിതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.