നൂറ് വര്‍ഷത്തെ പാരമ്പര്യമുള്ള ശീതളപാനീയ കമ്പനിയായ സോസ്യോ ഹജൂരിയെ ഏറ്റെടുത്ത് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്. ഗുജറാത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സോസ്യോ ഹജൂരി ബെവ്‌റേജസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അമ്പത് ശതമാനം ഓഹരികളും സ്വന്തമാക്കാനാണ് റിലയന്‍സിന്റെ തീരുമാനം.
1923ല്‍ സ്ഥാപിതമായ കമ്പനി പ്രാദേശിക ശീതളപാനീയ വിപണിയില്‍ മുന്‍പന്തിയിലാണ്. പ്രാദേശിക പരമ്പരാഗത ബ്രാന്‍ഡുകളെ ശാക്തീകരിക്കാനും വളര്‍ച്ചയിലേക്ക് നയിക്കാനും ഇത്തരം നിക്ഷേപങ്ങളിലൂടെ സാധിക്കുമെന്ന് റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഡിറക്ടര്‍ ഇഷ അംബാനി പറഞ്ഞു.