ബാങ്ക് ജീവനക്കാർക്ക് 17% ശമ്പള വർധന:നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ലഭിക്കും

0
179

പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ക്ക് 17% ശമ്പള വർധന നൽകാൻ ധാരണയായി. ബാങ്കുകളുടെ കുട്ടായ്‌മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ജീവനക്കാരുടെ സംയുക്‌ത കുട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനും (യുഎഫ്ബിയു) ശമ്പള വര്‍ധന ധാരണാ പത്രം ഒപ്പിട്ടു. പല തവണ നടന്ന ചർച്ചകൾക്കൊടുവിലാണ് നിർണായക തീരുമാനം എടുത്തത്. 2022 നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള വര്‍ധന ലഭിക്കും.

15 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വർധന. 1986 മുതലുള്ള പെൻഷൻകാരുടെ പെൻഷനിലും വർധനയുണ്ടാകുമെന്നാണ് സൂചന. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്ന ശുപാർശയും ഐബിഎ സർക്കാരിന് മുന്നിൽ വച്ചിട്ടുണ്ട്. ഇതിലും വൈകാതെ തീരുമാനമുണ്ടായേക്കും.