അമേരിക്കയുലെ എല്‍എസ്ജി ഓക്ഷന്‍ സെന്ററില്‍ നടന്ന ലേലത്തില്‍ പതിനഞ്ച് വര്‍ഷം മുന്‍പിറങ്ങിയ ആപ്പിളിന്റെ ഒന്നാം തലമുറ ഐഫോണ്‍ വിറ്റ് പോയത് 32 ലക്ഷം രൂപയ്ക്ക്. 2007ല്‍ പുറത്തിറങ്ങിയ ഫോണിന്റെ യഥാര്‍ഥ വിലയേക്കാള്‍ അറുപത് മടങ്ങ് അധിക തുകയ്ക്കാണ് ഫോണ്‍ ലേലത്തില്‍ വിറ്റ് പോയത്. 15 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ സമയത്ത് 49193 രൂപയായിരുന്നു ഈ ഐ ഫോണിന്.
2007ല്‍ ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സാണ് വിപ്ലവകരമായ പ്രോഡക്ട് എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഈ ഐഫോണ്‍ മോഡല്‍ പുറത്തിറക്കിയത്. അതുകൊണ്ടു തന്നെ ഇന്നും വിപണിയില്‍ വന്‍ ഡിമാന്‍ഡാണ് ഈ ഫോണിന്