2 ലക്ഷം കവിഞ്ഞ് പുതിയ സംരംഭങ്ങൾ:സംരംഭക വർഷം വിജയമെന്ന് മന്ത്രി പി.രാജീവ്

0
227

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം 2 ലക്ഷം കവിഞ്ഞെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി എട്ടാം മാസത്തിൽ തന്നെ ലക്ഷ്യം കൈവരിച്ചെന്നും മന്ത്രി പറഞ്ഞു.


2022 ഏപ്രിൽ 1 ന് ആരംഭിച്ച പദ്ധതിയിൽ 2,01,518 സംരംഭങ്ങളാണ് പുതിയതായി തുടങ്ങിയതെന്നും ഇതിലൂടെ 12,537 കോടി രൂപയുടെ നിക്ഷേപവും 4,30,089 തൊഴിലും സൃഷ്ടിക്കപ്പെട്ടെന്നും മന്ത്രി പറഞ്ഞു. പുതിയ സംരംഭങ്ങളിൽ മൂന്നിലൊന്നും (64,127) ആരംഭിച്ചത് വനിതകളാണ്. 8,752 സംരംഭങ്ങളാണ് പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾ ആരംഭിച്ചത്.

ഏപ്രിൽ 1 മുതൽ ഇതുവരെ 61,678 പുതിയ സംരംഭങ്ങൾ റജിസ്‌റ്റർ ചെയ്തു. ഇതിലൂടെ 4115 കോടി രൂപയുടെ നിക്ഷേപവും 1,30,038 പുതിയ തൊഴിലവസരങ്ങളും സൃഷ്‌ടിക്കപ്പെട്ടു. ഭക്ഷ്യസംസ്കരണ മേഖലയിലാണ് കൂടുതൽ സംരംഭങ്ങൾ തുടങ്ങിയത്. ആരംഭിച്ചവയിൽ ശരാശരി 30% പൂട്ടിപ്പോകുന്നതാണു ദേശീയതലത്തിലെ കണക്ക്. എന്നാൽ കേരളത്തിൽ ഇത് 15% ആണെന്നും മന്ത്രി പറഞ്ഞു.