ഇന്ത്യന്‍ ഫിന്‍ടെക് രംഗം കുതിക്കുന്നു. ആഗോള ഫിന്‍ടെക് മേഖലയില്‍ ഇന്ത്യന്‍ കമ്പനികളുടെ സാന്നിധ്യം ശക്തമാകുകയാണ്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇന്ത്യയുടെ ഫിന്‍ടെക് മേഖലയിലെ CAGR 20 ശതമാനമായി വര്‍ധിച്ചു. യുഎസ്, യുകെ, ചൈന എന്നീ രാജ്യങ്ങളേക്കാളെല്ലാം മുകളിലാണിത്.
800 ബില്യണ്‍ ഡോളറിലധികം പണമിടപാടുകളാണ് പ്രതിവര്‍ഷം ഫിന്‍ടെക്കുകളില്‍ നടക്കുന്നത്. ആഗോള ഫിന്‍ടെക് ഫണ്ടിങ്ങിന്റെ 14 ശതമാനവും കൈയാളുന്നത് ഇന്ത്യന്‍ ഫിന്‍ടെക്കുകളാണ്. 23 യൂണികോണുകളെയാണ് ഈ രംഗത്ത് ഇന്ത്യ സൃഷ്ടിച്ചത്.