20 ലക്ഷം വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ മാരുതി

0
144

2023ല്‍ 20 ലക്ഷം വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ തയാറെടുത്ത് മാരുതി സുസുകി. ചിപ്പുകളുടെ ലഭ്യത വര്‍ധിച്ച സാഹചര്യത്തിലാണ് ഉത്പാദനം ഉയര്‍ത്താന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഉത്പാദനം ഉയര്‍ത്തുമെന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെ മാരുതി സുസുകിയുടെ ഓഹരികളില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 13.4 ശതമാനം വര്‍ധനവാണ് മാരുതിയുടെ വില്‍പനയിലുണ്ടായത്.