200 കോടി കവിഞ്ഞ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ വില്‍പന. റെക്കോര്‍ഡ് വില്‍പ്പനയാണ് ഇക്കുറി ഓണം ബമ്പര്‍ നേടിയത്.
ടിക്കറ്റ് വില്‍പ്പനയില്‍ ഈ വര്‍ഷത്തെ വിറ്റുവരവും ലോട്ടറി വകുപ്പിന്റെ അറ്റാദായവും 2021 ലെ കണക്കുകള്‍ മറികടന്നു.
ഇന്നലെ വൈകിട്ടോടെ 41.55 ലക്ഷം ടിക്കറ്റുകള്‍ വിറ്റു. നറുക്കെടുപ്പ് നടക്കുന്ന സെപ്റ്റംബര്‍ 18 വരെ വില്‍പ്പന തുടരും.
കഴിഞ്ഞ വര്‍ഷം 54 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റത്.
കഴിഞ്ഞ വര്‍ഷം 300 രൂപയായിരുന്ന ബമ്പറിന് ഇക്കുറി 500 രൂപയാക്കിയിട്ടുണ്ട്. എന്നാലും വില്‍പനയില്‍ കുറവില്ലെന്നാണ് റിപ്പോര്‍ട്ട്.
10 സീരീസുകളിലാണ് ടിക്കറ്റുകള്‍. 25 കോടിയാണ് ഓണം ബമ്പര്‍ ഒന്നാം സമ്മാനം. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം.