ഇന്റര്‍നെറ്റ് ഡേറ്റ ഇല്ലാതെ തന്നെ മൊബൈല്‍ ഫോണില്‍ 200 ടിവി ചാനലുകളിലധികം ലഭ്യമാക്കാനൊരുങ്ങി പ്രസാര്‍ ഭാരതി. കാണ്‍പൂര്‍ ഐഐടിയുമായി സഹകരിച്ചാണ് പദ്ധതി സാക്ഷാത്കരിക്കുന്നത്. 5ജി പ്രാവര്‍ത്തികമാകുന്നതോടെ ഡയറക്ട് ടു മൊബൈല്‍ ബ്രോഡ്കാസ്റ്റ് സംവിധാനം വഴിയാകും ഇതു നടപ്പിലാക്കുക. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സെക്രട്ടറി അപൂര്‍വ ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.
ഡാറ്റ ഉപഭോഗം കൂടാതെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ഉയര്‍ന്ന നിലവാരമുള്ള സിനിമയും വിനോദ ഉള്ളടക്കവും ഉടന്‍ കാണാനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനകം ഈ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുമെന്നും പ്രസാര്‍ഭാരതിയും ഐഐടി കാണ്‍പൂരും ഇതിനായുള്ള പ്രൂഫ് ഓഫ് കോണ്‍സെപ്റ്റ് അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.