രണ്ടായിരം രൂപ നോട്ടുകളില്‍ 76 ശതമാനവും തിരിച്ചെത്തി

0
136

നിരോധിച്ച 2000 രൂപ നോട്ടുകളില്‍ 76 ശതമാനം നോട്ടുകളും ഇതിനോടകം ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്‍ബിഐ. മെയ് 19ന് 2000 രൂപ നോട്ടുകള്‍ നിരോധിച്ചത് മുതല്‍ ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം 2.72 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് തിരിച്ചെത്തിയത്.
പ്രധാന ബാങ്കുകളില്‍ നിന്നും ആര്‍ബിഐക്ക് ലഭിച്ച വിവരങ്ങള്‍ പ്രകാരം തിരിച്ചത്തിയ 2000 രൂപ നോട്ടുകളില്‍ 87 ശതമാനവും നിക്ഷേപമായി മാറി. ബാക്കി 13 ശതമാനം നോട്ടുകള്‍ മാത്രമാണ് മാറ്റിയെടുത്തിട്ടുള്ളത്.
മാര്‍ച്ച് 31 2023 വരെ ആകെ 3.62 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരത്തിലുള്ളത്. സെപ്റ്റംബര്‍ മുപ്പത് വരെ നോട്ടുകള്‍ മാറ്റിയെടുക്കാം.