ഡിസംബര്‍ തിളങ്ങി:ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് ₹13,500 കോടി

0
231

2023 ഡിസംബറിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 1.6 ലക്ഷം കോടി ഡോളർ (13,500 കോടി രൂപ). ഇതോടെ 2023ൽ ഏറ്റവും കൂടുതൽ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് നടത്തിയ മാസമായി ഡിസംബർ മാറി. അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ വാൾമാർട്ടിൽ നിന്നും 60 കോടി ഡോളർ (5,000 കോടി രൂപ) സമാഹരിച്ചതും എം ആൻഡ് ജി പ്രൂഡൻഷ്യൽ, ലൈറ്റ്സ്‌പീഡ്‌ എന്നിവിടങ്ങളിൽ നിന്നും ഉടാൻ (Udaan) 34 കോടി ഡോളർ (2,800 കോടി രൂപ) സമാഹരിച്ചതുമാണ് ധനസമാഹരണത്തിലെ മുന്നേറ്റത്തിന് വഴി ഒരുക്കിയത്. ട്രാക്‌സൺ റിപ്പോർട്ടിലാണ് കണക്കുകളുള്ളത്.

2022 ഡിസംബറിലെ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് 1.3 ബില്യൺ ഡോളറായിരുന്നു. 15 ശതമാനം വർധനയാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. റീറ്റെയ്ൽ മേഖലയിലെ സ്റ്റാർട്ടപ്പുകളാണ് 2023 ഡിസംബറിൽ ഏറ്റവും കൂടുതൽ പണം സമാഹരിച്ചത്. 48.55 കോടി ഡോളർ (4,070 കോടി രൂപ). 44 കോടി ഡോളറുമായി (3,700 കോടി രൂപ) കൺസ്യൂമർ മേഖലയും 21.1 കോടി ഡോളറുമായി (1,800 കോടി രൂപ) ഫുഡ്, അഗ്രിടെക്ക് മേഖലയും പിന്നാലെയുണ്ട്.

അതേസമയം 2023ൽ മൊത്തം സ്റ്റാർട്ടപ്പ് ഫണ്ടിംഗ് ഏഴ് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലായിരുന്നെന്നും ട്രാക്‌സൺ റിപ്പോർട്ട് പറയുന്നു. 2024ലും സ്റ്റാർട്ടപ്പ് ഫണ്ടിംഗ് മന്ദഗതിയിലായിരിക്കുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ.