3 വര്‍ഷം വരെ സ്റ്റഡി ഗ്യാപ്പുള്ളവര്‍ക്കും കനേഡിയന്‍ സര്‍ക്കാര്‍ വീസ അപ്രൂവല്‍ നല്‍കി തുടങ്ങി

Related Stories

മൂന്ന് വര്‍ഷം വരെ സ്റ്റഡി ഗ്യാപ്പുള്ളവര്‍ക്കും കഴിഞ്ഞ ഏതാനും ആഴ്ചകളായി കാനഡയിലേക്ക് സ്റ്റുഡന്റ് വീസ ലഭിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി കാനഡയിലേക്കുള്ള വീസ ലഭിക്കുന്നതിന് വിദ്യാര്‍ഥികള്‍ കാലതാമസം നേരിട്ടിരുന്നു. 2022 ഓടെ വീസ റിജക്ഷന്‍ നിരക്ക് 60 ശതമാനം വരെ ഉയരുകയും ചെയ്തിരുന്നു. നല്ല പ്രൊഫൈലുള്ളവര്‍ക്കു പോലും എട്ട് മാസം വരെ കാത്തിരിക്കേണ്ടിയിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ യുകെ, യുഎസ്എ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് വീസയ്ക്ക് അപേക്ഷിച്ചു തുടങ്ങിയതോടെയാണ് കനേഡിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ മൂന്ന് വര്‍ഷം വരെ സ്റ്റഡി ഗ്യാപ്പുള്ള വിദ്യാര്‍ഥികളുടെ അപേക്ഷകളും പരിഗണിച്ചു തുടങ്ങിയിരിക്കുന്നത്. അപേക്ഷകരുടെ എണ്ണം ഉയര്‍ന്നിട്ടും ഇപ്പോള്‍ വീസ അപ്രൂവല്‍ വര്‍ധിച്ചിട്ടുണ്ട്. പത്ത് വിദ്യാര്‍ഥികള്‍ അപേക്ഷിച്ചാല്‍ മൂന്നോ നാലോ പേര്‍ക്ക് മാത്രം അപ്രൂവല്‍ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 6 പേര്‍ക്ക് വരെ അപ്രൂവല്‍ ലഭിക്കുന്നുണ്ടെന്നും കണ്‍സള്‍ട്ടന്‍സികള്‍ വ്യക്തമാക്കുന്നു.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories