300 കോടി സമാഹരിക്കാനൊരുങ്ങി മുത്തൂറ്റ് ഫിനാന്‍സ്

0
460

മുന്നൂറ് കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങി മുത്തൂറ്റ് ഫിനാന്‍സ്. ആയിരം രൂപ മുഖവിലയുള്ള സെക്വേര്‍ഡ് റിഡീമബിള്‍ നോണ്‍ കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ 28ാമത് പബ്ലിക് ഇഷ്യു മുത്തൂറ്റ് ഫിനാന്‍സ് പ്രഖ്യാപിച്ചു.
അടിസ്ഥാന ഇഷ്യൂ സൈസ് 75 കോടിയാണ്, ഇതിനു പുറമെ 225 കോടി വരെ അധിക സബ്സ്‌ക്രിപ്ഷന്‍ നിലനിര്‍ത്താനുള്ള ഓപ്ഷനിലൂടെ 300 കോടി രൂപയാവും ഇഷ്യൂവിന്റെ പരിധി.

ഇഷ്യുവിന്റെ 90 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കും ഉന്നത മൂല്യമുള്ള വ്യക്തിഗത നിക്ഷേപകര്‍ക്കുമായി മാറ്റിവച്ചിരിക്കുകയാണെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. സ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും ലഭിക്കുന്നതിനേക്കാള്‍ 0.50 ശതമാനം കൂടുതല്‍ നേട്ടം ഇവര്‍ക്കു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.