സ്വന്തം കമ്പനിയിലെ ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിന് മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഓണ്‍ലൈന്‍ ബ്രോക്കിങ് കമ്പനിയായ സെരൂദയുടെ സിഇഒ നിഥിന് കമ്മത്ത്. 350 കലോറി കുറയ്ക്കുന്ന ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം ബോണസായി നല്‍കുമെന്ന് കമ്മത്ത് അറിയിച്ചു. ഇതു കൂടാതെ പത്ത് ലക്ഷം രൂപയുടെ സമ്മാനങ്ങളോടെയുള്ള ലക്കി ഡ്രോയും ജീവനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. തങ്ങളില്‍ കൂടുതല്‍ പേരും വര്‍ക്ക് ഫ്രം ഹോമാണെന്നും തുടര്‍ച്ചയായ ഇരുപ്പ് പുകവലിക്ക് സമാനമാണെന്നും ഇത് ആരോഗ്യത്തെ നശിപ്പിക്കുമെന്നും നിഥിന് കമ്മത്ത് പറഞ്ഞു. അടുത്ത ഒരു വര്‍ഷം 90 ശതമാനം ദിവസവും ഡെയ്ലി ഹെല്‍ത്ത് ഗോള്‍ അച്ചീവ് ചെയ്യുന്നവര്‍ക്കേ ബോണസ് ലഭിക്കൂ.
ഇതാദ്യമായല്ല സെരൂദ സിഇഒ തന്റെ ജീവനക്കാര്‍ക്കായി ഹെലല്ത്ത് ഗോള്‍ സെറ്റ് ചെയ്യുന്നത്. മുന്‍പും സമാന ചാലഞ്ചുകള്‍ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്.