2022 സാമ്പത്തിക വർഷം ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ
ഇന്ത്യയിൽ നിന്ന് നേടിയത് എക്കാലത്തെയും ഉയർന്ന സംയോജിത വരുമാനമായ 403 കോടി ഡോളർ (33,381 കോടി രൂപ). വരുമാനത്തിലുണ്ടായ വർദ്ധന 45 ശതമാനമാണ്. ആദ്യമായാണ് വരുമാനം 400 കോടി ഡോളർ കവിയുന്നത്. ഐഫോണുകൾക്ക് ലഭിച്ച മികച്ച ഡിമാൻഡിന്റെ പിൻബലത്തിലാണ് വളർച്ച.