4500 രൂപ മുടക്കില്‍ 10 കോടി മുദ്ര വായ്പ: സംരംഭകരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

0
430

സംരംഭകത്വത്തിലേക്ക് കടക്കാനാഗ്രഹിക്കുന്നവരെ ഇന്ന് ഏറെ സഹായിക്കുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി മുദ്ര യോജന. എന്നാല്‍, ഇത്തരക്കാരെ ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളില്‍ തട്ടിപ്പ് വ്യാപകമാകുകയാണ്. 4500 രൂപ പ്രോസസിങ് ഫീസ് മാത്രം മുടക്കിക്കൊണ്ട് 10 കോടി രൂപ മുദ്ര വായ്പ നേടിയെന്ന തരത്തില്‍ സര്‍ക്കാരിന്റേതായി സമൂഹമാധ്യമങ്ങളില്‍ ഒരു വ്യാജ ലോണ്‍ അപ്രൂവല്‍ ലെറ്റര്‍ വ്യാപകമായി പ്രചരിക്കുകയാണ്.
തുച്ഛമായ പലിശനിരക്കില്‍ ഇന്ത്യ ഗവണ്മെന്റ് 10 കോടി രൂപ അനുവദിച്ചതായാണ് കത്തിലുള്ളത്. വായ്പ അനുവദിച്ചതായുള്ള മെയിലോ വാട്‌സാപ്പ് സന്ദേശമോ ലഭിച്ചാല്‍ ഉടന്‍ 4500 രൂപ അടയ്ക്കണമെന്നും അതിന് പിന്നാലെ വായ്പയുടെ പകുതി ലഭ്യമാകുമെന്നുമുള്ള വ്യാജ സന്ദേശമാണ് പ്രചരിയക്കുന്നത്.
ബാക്കി തുക ഒരു ഉദ്യോഗസ്ഥന്‍ നേരില്‍ കണ്ട് ഒപ്പ് ശേഖരിച്ചതിന് ശേഷം ലഭിക്കുമെന്നും കത്തിലുണ്ട്. എന്നാല്‍ സര്‍ക്കാരുമായി ഈ കത്തിന് ഒരു ബന്ധവുമില്ല. മാത്രമല്ല, പ്രധാന്‍ മന്ത്രി മുദ്ര യോജന വഴി പരമാവധി 10 ലക്ഷം രൂപ മാത്രമേ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ ലഭിക്കുകയുമുള്ളൂ.
ഇത്തരം സന്ദേശങ്ങള്‍ സൂക്ഷമമായി പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തിയ ശേഷം മാത്രം പ്രതികരിക്കുക.