5 ജി സേവനങ്ങള്‍ ഉടന്‍ ഇന്ത്യയിലെ ജനങ്ങളിലേക്കെത്തിക്കുമെന്ന് റിലയന്‍സ് ജിയോ. ഇന്ത്യയിലെ ആയിരം നഗരങ്ങളില്‍ 5 ജി സേവനം എത്തിക്കാന്‍ തങ്ങള്‍ സജ്ജമായിരിക്കുന്നുവെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനി വ്യക്തമാക്കി. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ 5ജി സേവനം ആരംഭിക്കാനാണ് കമ്പനി തീരുമാനം.
88078 കോടി രൂപയാണ് 5ജി ലേലത്തില്‍ സ്‌പെക്ട്രം വാങ്ങുന്നതിന് റിലയന്‍സ് ജിയോ വിനിയോഗിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രൂപ മുടക്കി ലേലത്തില്‍ പങ്കാളികളായതും റിലയന്‍സാണ്.