രാജ്യത്ത് 5 ജി ഇന്ന് മുതല്‍

Related Stories

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കം. 5ജി സേവനം ആദ്യം ലഭ്യമാവുക തെരഞ്ഞെടുത്ത നഗരങ്ങളിലാണ്.
ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവതരിപ്പിക്കും. ആദ്യം ഏതൊക്കെ നഗരങ്ങളില്‍ എന്ന കാര്യം പുറത്തുവിട്ടിട്ടില്ല.
ഡല്‍ഹി വേദിയാവുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ആറാമത് പതിപ്പിലാണ് 5ജി സേവനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. 5 ജി സേവനങ്ങള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. ഒരാഴ്ച്ച നീണ്ടു നിന്ന സ്‌പെക്ട്രം ലേലത്തില്‍ 40 റൗണ്ടുകളിലായി 1.5 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് ലേലം വന്നത്. മൊത്തം 51.2 GHz സ്പെക്ട്രം വിറ്റഴിച്ചു. രാജ്യത്തെ എല്ലാ സര്‍ക്കിളുകളേയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് വിറ്റഴിച്ച മൊത്തം സ്‌പെക്ട്രം.
ഇന്ത്യയില്‍ 5ജിയുടെ സാമ്പത്തിക സ്വാധീനം 2035 ഓടെ 450 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

- Advertisement -spot_img
- Advertisement -spot_img

Latest News

- Advertisement -spot_img

Related Stories