ഇന്ത്യയുടെ 5ജി സ്മാര്‍ട്ട് ഫോണ്‍ വിപണി 2023 അവസാനത്തോടെ 70 ശതമാനത്തോളം വികസിക്കുമെന്ന് റിപ്പോര്‍ട്ട്.
2022ല്‍ നൂറ് 5ജി സ്മാര്‍ട്ട്ഫോണുകളാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. 2023ല്‍ പുറത്തിറങ്ങുന്ന 75 ശതമാനം സ്മാര്‍ട്ട്ഫോണുകളും 5ജിയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
സാംസങ്, വണ്‍ പ്ലസ്, വിവോ എന്നീ ബ്രാന്‍ഡുകളാണ് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മുന്‍പന്തിയിലുള്ളത്.