5ജി ടെസ്റ്റ് ബെഡ്: എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും 6 മാസം കൂടി സൗജന്യം

0
134

രാജ്യത്തെ 5G ഉല്‍പ്പന്നങ്ങളുടെ ആപ്ലിക്കേഷനുകളും ഉപയോഗവും പരീക്ഷിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമായി തദ്ദേശീയമായി സജ്ജീകരിച്ച 5G ടെസ്റ്റ് ബെഡ്, സര്‍ക്കാര്‍ അംഗീകൃത എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും അടുത്ത ആറ് മാസത്തേക്ക് കൂടി സൗജന്യമായി ഉപയോഗിക്കാമെന്ന് വാര്‍ത്താ വിനിമയ മന്ത്രാലയം. 2023 ജനുവരി വരെയാകും ഈ ആനുകൂല്യം ലഭിക്കുക. ഈ വര്‍ഷം മേയിലാണ് പ്രധാനമന്ത്രി ടെസ്റ്റ് ബെഡ് ലോഞ്ച് ചെയ്തത്. ഐഐടി മദ്രാസിന്റെ നേതൃത്വത്തില്‍ എട്ട് കോളേജുകള്‍ ചേര്‍ന്നാണ് ടെസ്റ്റ് ബെഡ് വികസിപ്പിച്ചത്.
ഒരു 5 ജി ടെസ്റ്റ് ബെഡ് ഇല്ലായിരുന്നെങ്കില്‍ എംഎസ്എംഇകള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിദേശത്ത് പോയി വേണമായിരുന്നു തങ്ങളുടെ ആപ്ലിക്കേഷനും മറ്റും പരീക്ഷിക്കാന്‍.