10 മാസങ്ങള്‍ കൊണ്ട് 8000 കോടി രൂപയുടെ നിക്ഷേപം സൃഷ്ടിച്ച് സംരംഭകവര്‍ഷം പദ്ധതി. ഈ കാലയളവില്‍ കേരളത്തിലുടനീളം 1,32,500 സംരംഭങ്ങളും 2.85 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സംരംഭങ്ങള്‍ രൂപീകരിക്കാനെടുത്ത ചുരുങ്ങിയ സമയം, സര്‍ക്കാര്‍ ഒരുക്കി നല്‍കിയ പശ്ചാത്തല സൗകര്യങ്ങള്‍, പുതുതായി സംരംഭകത്വത്തിലേക്ക് വന്ന വനിതകളുടെ എണ്ണം തുടങ്ങി പല മാനങ്ങള്‍ കൊണ്ട് രാജ്യത്ത് തന്നെ പുതു ചരിത്രമാണ് നമ്മുടെ സംരംഭക വര്‍ഷം പദ്ധതി. വ്യവസായ മേഖലയിലും കേരളത്തിന്റേതായ മാതൃക നിര്‍മ്മിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ച, എംഎസ്എംഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സംരംഭക വര്‍ഷം പദ്ധതി, രാജ്യത്തെ ഏറ്റവും ആരോഗ്യകരമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനുള്ള യത്നത്തില്‍ കേരളത്തിനാകെ വലിയ പ്രചോദനമായി മാറിയിരിക്കുന്നുവെന്ന് മന്ത്രി പി രാജീവ് കുറിച്ചു.