സുവർണഭൂമിയിലേക്ക് കൊച്ചിയിൽ നിന്ന് നേരിട്ട് പറക്കാം:സർവീസ് ആരംഭിക്കാൻ തായ് എയർവേയ്സ്

0
277

കൊച്ചിയിൽ നിന്ന് തായ്‌ലൻഡിലെ ബാങ്കോക്കിലുള്ള സുവർണഭൂമി വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാൻ തായ് എയർവേയ്സ്. വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി മാർച്ച് 31 മുതൽ സർവീസ് ആരംഭിക്കുമെന്ന് കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (CIAL) അറിയിച്ചു.


പ്രീമിയം ക്ലാസ് വിമാന സർവീസുകൾക്കാണ് തായ് എയർവേയ്‌സ് തുടക്കമിടുക. സുവർണഭൂമിയിൽ നിന്ന് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും തായ് എയർവേയ്സിന്റെ കൊച്ചി സർവീസ്. രാത്രി 10.40ന് സുവർണഭൂമിയിൽ നിന്ന് പുറപ്പെടുന്ന വിമാനം 12.35ന് കൊച്ചിയിലെത്തും. കൊച്ചിയിൽ നിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ തിരികെയും പുറപ്പെടും. പുലർച്ചെ 1.40ന് പുറപ്പെടുന്ന വിമാനം 7.35ന് സുവർണഭൂമിയിലെത്തും.

തായ് എയർവേസിന്റെ ഈ സർവീസുകൾ ആരംഭിക്കുന്നതോടെ കൊച്ചി-ബാങ്കോക്ക് സർവീസുകളുടെ എണ്ണം ആഴ്ച്‌ചയിൽ 10 ആയി ഉയരും. നിലവിൽ ബാങ്കോക്കിലെ ഡോൺ മ്യൂയാങ് വിമാനത്താവളത്തിലേക്ക് എയർ ഏഷ്യയുടെ പ്രതിദിന സർവീസുണ്ട്.