വന്ദേഭാരത് എക്‌സ്പ്രസിന് ഏറ്റവും കൂടുതൽ യാത്രക്കാർ കേരളത്തിൽ

0
279

രാജ്യത്ത് ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലാണെന്ന് റിപ്പോർട്ട്. 193 ശതമാനം പേരാണ് (ഒക്യുപെൻസി നിരക്ക്) ഇതിൽ യാത്ര ചെയ്യുന്നത്. 41 വന്ദേ ഭാരത് ട്രെയിനുകളാണ് രാജ്യത്താകെ സർവീസ് നടത്തുന്നത്. ഇതിൽ രണ്ട് ട്രെയിനുകളാണ് തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലുള്ളത്. റെയിൽവേയുടെ വരുമാനത്തിലും ഈ റൂട്ടുകൾ മുന്നിലാണ്.

ഡൽഹി-വാരണസി, ഡൽഹി-കത റൂട്ടുകളിൽ 120 ശതമാനം പേരാണ് യാത്ര ചെയ്യുന്നത്. ചെന്നൈ-തിരുനെൽവേലി റൂട്ടിൽ 119 ശതമാനവും, മുംബൈ- അഹമ്മദാബാദ് റൂട്ടിൽ 114 ശതമാനവും, സെക്കന്തരാബാദ്-വിശാഖപട്ടണം റൂട്ടിൽ 110 ശതമാനവും യാത്രക്കാരാണുള്ളത്. മംഗളൂരു-ഗോവ വന്ദേഭാരതാണ് യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും പിന്നിൽ. 50 ശതമാനം യാത്രക്കാർ മാത്രമാണ് ഈ റൂട്ടിലുള്ളത്.