ജോലി ആഴ്ചയിൽ 4 ദിവസം മാത്രം:ശമ്പളത്തോട് കൂടി അവധിയും നൽകാൻ ജർമനി

0
448

തൊഴിൽ പ്രവൃത്തിദിനങ്ങളുടെ എണ്ണം ആഴ്‌ചയിൽ നാലായി കുറയ്ക്കാൻ ജർമനി. ആറ് മാസത്തേക്ക് ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന പുതിയ പദ്ധതി നൂറുകണക്കിന് ജീവനക്കാർക്ക് എല്ലാ ആഴ്‌ചയും ഒരു ദിവസം ശമ്പളത്തോട് കൂടിയ അവധിയും നൽകും. ജീവനക്കാരുടെ ആരോഗ്യത്തിനും സന്തോഷത്തിനും ഒപ്പം തൊഴിൽ മേഖലയിൽ അവരുടെ ഉത്പ്പാദനക്ഷമത വർധിക്കുക കൂടിയാണ് പുതിയ പരിഷ്കാരത്തിന്റെ ലക്ഷ്യം.


ജർമനിയിലെ ഏകദേശം 45 കമ്പനികളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നത്. ജർമൻ തൊഴിൽ വിപണിയിൽ വിപുലമായ മാറ്റങ്ങൾക്ക് ഇതോടെ തുടക്കമാകുമെന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. ജോലി സമയത്തെ കുറിച്ച് തർക്കങ്ങൾ നിലനിൽക്കുമ്പോഴും യു.എസിലും കാനഡയിലും 4 ഡേ വീക്ക് ഗ്ലോബൽ പദ്ധതി വൻ നേട്ടങ്ങൾക്ക് കാരണമായെന്നാണ് വിദഗ്‌ധർ പറയുന്നത്.