സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. പവന് ഇന്ന് 120 രൂപ വർധിച്ച് വില 46,640 രൂപയായി. 15 രൂപ ഉയർന്ന് 5,830 രൂപയാണ് ഗ്രാം വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10 രൂപ വർധിച്ച് 4,815 രൂപയായി. അതേസമയം വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഗ്രാമിന് 78 രൂപയാണ് വില. ജനുവരി 28 മുതൽ സ്വർണവിലയിൽ വർദ്ധനവുണ്ട്. ബജറ്റ് പ്രഖ്യാപനം നടന്ന ഇന്നലെയും സ്വർണവില ഉയർന്നിരുന്നു. കഴിഞ്ഞ ആറ് ദിവസങ്ങൾകൊണ്ട് 480 രൂപയാണ് പവന് വർദ്ധിച്ചത്.
കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്ന നിർദ്ദേശമടക്കം നിരവധി ആവശ്യങ്ങൾ സ്വർണ്ണ വ്യാപാര മേഖലയിൽ നിന്ന് സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ ഒന്നു പോലും ബജറ്റിൽ പരിഗണിച്ചില്ല. ജി.എസ്.ടിയും സെസുമടക്കം നിലവിൽ മൊത്തം 18 ശതമാനമാണ് ഇന്ത്യയിൽ സ്വർണനികുതി. കൂടാതെ, എച്ച്.യു.ഐ.ഡി ഹോൾമാർക്ക് നിരക്കും പണിക്കൂലിയും ചേരുന്നതാണ് സ്വർണാഭരണങ്ങളുടെ വിപണിവില.