ഇടുക്കിയിലെ സംരംഭകർക്കായി മൂല്യവർധിത ഉത്പാദനത്തെക്കുറിച്ചുള്ള സാങ്കേതിക ശിൽപശാല നടത്തപ്പെടുന്നു

0
153

സംരംഭകർക്കായി മൂല്യവർധിത ഉത്പാദനത്തെക്കുറിച്ചുള്ള ശിൽപശാല നടത്തപ്പെടുന്നു. ഇടുക്കി ജില്ലയിൽ സുലഭമായി ലഭിക്കുന്ന ചക്ക, മാങ്ങ, പൈനാപ്പിൾ, സ്ട്രോബെറി, പാഷൻ ഫ്രൂട്ട് തുടങ്ങി എല്ലാ പഴ വർഗങ്ങളിൽ നിന്നും ഉത്പാദിപ്പിക്കാവുന്ന വിവിധ തരത്തിലുള്ള ഉത്പന്നങ്ങളെക്കുറിച്ചും അവയുടെ പ്രോസസിംഗ് രീതികളെക്കുറിച്ചും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശിൽപശാലയിൽ വിശദീകരിക്കും.

2024 ഫെബ്രുവരി 6, 7, 8 തീയതികളിൽ ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിൽ വെച്ചാണ് സാങ്കേതിക ശിൽപശാല നടത്തപ്പെടുന്നത്. ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധർ ക്ലാസുകൾക്ക് നേതൃത്വം നൽകും. തിരഞ്ഞെടുക്കപ്പെടുന്ന 50 പേർക്കാണ് ശിൽപശാലയിൽ പങ്കെടുക്കാൻ സാധിക്കുക. രജിസ്റ്റർ ചെയ്യുന്നതിനായി താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചു സമർപ്പിക്കണം.

https://forms.gle/GU2XDmHBcYD21Phv8