ഗോ ബിയോണ്ട് വാട്ട് യു തിങ്ക്:സൗദി ടൂറിസം പ്രോത്സാഹിപ്പിക്കാൻ മെസി

0
123

ലയണൽ മെസിയുമായി ചേർന്ന് ആഗോള മാർക്കറ്റിംഗ് ക്യാമ്പയിൻ ആരംഭിക്കാൻ സൗദി അറേബ്യയുടെ ദേശീയ ടൂറിസം ബ്രാൻഡായ സൗദി വെൽക്കം ടു അറേബ്യ (Saudi Welcome To Arabia). ഇന്ത്യ, യൂറോപ്പ്, ചൈന എന്നിവിടങ്ങളെയാണ് സൗദി പ്രധാന വിപണിയായി കണക്കാക്കുന്നത്.

സൗദിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുക എന്ന ലക്ഷ്യത്തോടെ ഗോ ബിയോണ്ട് വാട്ട് യു തിങ്ക് (Go Beyond What You Think) എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സൗദിയുടെ സംസ്കാരം മനസിലാക്കാനും അനുഭവിച്ചറിയാനും സൗദിയിലേക്ക് എല്ലാവരെയും ക്യാമ്പയിൻ സ്വാഗതം ചെയ്യുന്നു. ടെലിവിഷൻ, സാമൂഹിക മാധ്യമങ്ങൾ, ഡിജിറ്റൽ, ഒടിഎ എന്നീ മാധ്യമങ്ങൾ വഴിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

അസീർ മലനിരകൾ, ചെങ്കടൽ, തബുക്, ജെദ്ദ, റിയാദ് തുടങ്ങി സൗദിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ വീഡിയോ തയ്യാറാക്കിയത്. സൗദി വനിതാ ദേശീയ ഫുട്ബോൾ ടീം, മോട്ടോർസ്പോർട്ട് താരം ഡാനിയ അകീൽ, ബഹിരാകാശ സഞ്ചാരിയായ ആദ്യ സൗദി വനിത റയാനാ ബർനവി തുടങ്ങിയവരും ലയണൽ മെസിക്കൊപ്പം ക്യാമ്പയിനിൽ പങ്കാളികളാകും.