വോട്ടിലൂടെ നിക്ഷേപകർക്ക് നേതൃത്വത്തെ മാറ്റാൻ സാധിക്കില്ലെന്ന് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ. അതിനുള്ള അധികാരം നിക്ഷേപകർക്ക് നൽകിയിട്ടില്ലെന്ന് കമ്പനി സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബൈജൂസിന്റെ നിലവിലെ നേതൃത്വത്തിൽ കമ്പനിയുടെ ഭാവി സുരക്ഷിതമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഒരു വിഭാഗം നിക്ഷേപകർ പറഞ്ഞത്. നേതൃസ്ഥാനത്ത് നിന്ന് ബൈജു രവീന്ദ്രനെയും മറ്റ് അംഗങ്ങളെയും മാറ്റാനായി എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിംഗ് (EGM) വേണമെന്നും ഒരു വിഭാഗം നിക്ഷേപകർ ആവശ്യപ്പെട്ടിരുന്നു.
റൈറ്റ്സ് ഇഷ്യൂവിലൂടെ 200 മില്യൺ ഡോളർ സമാഹരിക്കാനുള്ള ശ്രമത്തിനിടയിലാണ് നിക്ഷേപകരുടെ പുതിയ നീക്കം. ഒരു വിഭാഗം നിക്ഷേപകരുടെ പ്രവർത്തിയിൽ കമ്പനിയും ജീവനക്കാരുമാണ് ബുദ്ധിമുട്ടിലാകുന്നത് എന്നും തിങ്ക് ആൻഡ് ലേൺ പറഞ്ഞു.