ഇലോൺ മസ്‌കിനെയും, സുന്ദർ പിച്ചൈയേയും മറികടന്ന് മുകേഷ് അംബാനി:ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സിൽ രണ്ടാമൻ

0
107

ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സ് 2024-ൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി. ഇന്ത്യക്കാരിൽ ഒന്നാം സ്ഥാനത്താണ് മുകേഷ് അംബാനി. മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ, ആപ്പിളിന്റെ ടിം കുക്ക്, ടെസ്‌ലയുടെ ഇലോൺ മസ്‌ക് എന്നിവരേയും, രത്തൻ ടാറ്റ, അദാനി തുടങ്ങിയ ഇന്ത്യൻ വ്യവസായ പ്രമുഖരേയും മറികടന്നാണ് മുകേഷ് അംബാനി രണ്ടാമതെത്തിയത്. ടെൻസെന്‍റിന്‍റെ ഹുവാറ്റെങ് മായാണ് ബ്രാൻഡ് ഫിനാൻസിന്റെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചികയിൽ ഒന്നാമത്.

നിക്ഷേപകർ, ജീവനക്കാർ, തുടങ്ങി എല്ലാ പങ്കാളികളുടെയും ആവശ്യങ്ങൾ സന്തുലിതമാക്കി സുസ്ഥിരമായ രീതിയിൽ ബിസിനസ്സ് മൂല്യം കെട്ടിപ്പടുക്കുന്ന സിഇഒമാർക്കുള്ള ആഗോള അംഗീകാരമാണ് ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചിക. ബ്രാൻഡ് ഫിനാൻസിന്റെ സർവേ പ്രകാരം 80.3 സ്കോർ ആണ് അംബാനി നേടിയത്. ചൈന ആസ്ഥാനമായ ടെൻസെന്റിന്റെ ഹുവാറ്റെങ് മായുടെ സ്കോർ 81.6 ആണ്. കമ്പനിയെ ദീർഘവീക്ഷണത്തോടെ മുന്നോട്ട് നയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്കോർ നൽകുന്നത്.