പൊതുവിപണിയിൽ അരിയുടെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെ ‘ഭാരത് അരി’ ബ്രാൻഡുമായി കേന്ദ്രസർക്കാർ. സബ്സിഡി നിരക്കിലാണ് ഭാരത് അരി വിപണിയിലെത്തുന്നത്. കിലോയ്ക്ക് 29 രൂപയ്ക്കാണ് കേന്ദ്രസർക്കാർ ഭാരത് അരി വിപണിയിലെത്തിക്കുന്നത്.
5 കിലോ, 10 കിലോ പാക്കുകളിൽ ഭാരത് അരി വിപണിയിൽ ലഭ്യമാക്കും. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നിവയിലൂടെയാണ് ഭാരത് അരിയുടെ ആദ്യഘട്ട വിതരണം. ഇതിനായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 5 ലക്ഷം ടൺ അരി നാഫെഡിനും എൻസിസിഎഫിനും നൽകി. ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലൂടെയും അരി വിൽപ്പന നടത്തും.
ഇതിന് മുമ്പ് സബ്സിഡി നിരക്കിൽ ഭാരത് ആട്ടയും ഭാരത് ഛനയും സർക്കാർ വിപണിയിലെത്തിച്ചിരുന്നു. കിലോയ്ക്ക് 27.50 രൂപയ്ക്കാണ് ഭാരത് ആട്ട മാർക്കറ്റിലെത്തിക്കുന്നത്. ഭാരത് ഛനയുടെ ഒരു കിലോ പാക്കിന് 60 രൂപയാണ് വില.