തങ്ങളുടെ എഐ ചാറ്റ് ബോട്ടായ ബാർഡിനെ റീബ്രാൻഡ് ചെയ്ത് ഗൂഗിൾ. ജെമിനി എന്ന പേരിലാണ് ഇനിമുതൽ സേവനം അറിയപ്പെടുക. ബാർഡിനെ പ്രവർത്തിപ്പിക്കുന്ന നിർമിത ബുദ്ധി (എഐ) ആണ് ജെമിനി. ആൺഡ്രോയ്ഡ്, ഐഒഎസുകൾക്ക് വേണ്ടി ജെമിനിയുടെ മൊബൈൽ ആപ്പും ഗൂഗിൾ ലോഞ്ച് ചെയ്തു. ഗൂഗിളിന്റെ ഏറ്റവും ശക്തമായ ലാർജ് ലാംഗ്വേജ് മോഡലാണ് ജെമിനി അൾട്രാ 1.0.
ഇംഗ്ലീഷ് ഭാഷയിലുള്ള ജെമിനി 150 രാജ്യങ്ങളിൽ ലഭ്യമാകും. ആദ്യത്തെ രണ്ട് മാസം സൗജന്യ ട്രയൽ ലഭിക്കും. ഗൂഗിളിന്റെ വൺ എഐ പ്രീമിയം പ്ലാനിൽ 19.99 ഡോളർ വരിസംഖ്യ നൽകി ജെമിനി ഉപയോഗിക്കാം. 40 ഭാഷകളിൽ ജെമിനി ചാറ്റ്ബോട്ട് ലഭ്യമായിരിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ജെമിനി അള്‍ട്ര 1.0 പിന്തുണയുള്ള ജെമിനി അഡ്വാന്‍സ്ഡ് പതിപ്പിന് ദൈര്‍ഘ്യമേറിയ വിശദമായ സംഭാഷണങ്ങള്‍ നടത്താനും പഴയ നിര്‍ദേശങ്ങളില്‍ നിന്ന് സാഹചര്യം തിരിച്ചറിയാനുമുള്ള കഴിവുണ്ട്.