നിർദേശങ്ങൾ നൽകിയാൽ വീഡിയോ നിർമിച്ച് നൽകും:സോറ അവതരിപ്പിച്ച് ഓപ്പൺ എഐ

0
391

നിർദേശങ്ങൾ എഴുതി നൽകിയാൽ അതിനനുസരിച്ച് ഷോർട്ട് വീഡിയോ നിർമിച്ച് നൽകുന്ന ടെക്സ്റ്റ് ടു വീഡിയോ എഐ മോഡൽ അവതരിപ്പിച്ച് ഓപ്പൺ എഐ. നിർദേശങ്ങൾ എഴുതി നൽകിയാൽ സോറ എന്ന ടെക്സ്റ്റ് ടു വീഡിയോ ഡിഫ്യൂഷൻ മോഡൽ 1 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ  നിർമിക്കും.

എക്സിലൂടെയാണ് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ പുതിയ ടൂൾ പങ്കുവെച്ചത്. എക്സിൽ യൂസർമാർ നൽകിയ നിർദേശം അനുസരിച്ച് സോറ ഷോർട്ട് വീഡിയോകൾ നിർമിക്കുകയും ചെയ്തു. കടലിൽ വിവിധ മൃഗങ്ങൾ സൈക്കിൾ റേസ് ചെയ്യുന്നതും ടസ്കൻ രീതിയിലുള്ള അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്നതും സോറ ഷോർട്ട് വീഡിയോ ആയി നിർമ്മിച്ച് നൽകി.

ജാപ്പനീസിൽ  ആകാശം എന്നാണ് സോറ എന്ന വാക്കിന്റെ അർഥം. യൂസർമാർ നൽകുന്ന നിശ്ചലച്ചിത്രങ്ങളോ ഫൂട്ടേജുകളോ ഉപയോഗിച്ച് സോറ വീഡിയോകൾ നിർമിക്കും. എന്നാൽ നിലവിൽ എല്ലാവർക്കും സോറ ഉപയോഗിക്കാൻ സാധിക്കില്ല. സോറ ദോഷകരമായ ഉള്ളടക്കങ്ങൾ നിർമിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുള്ള പരിശോധനാ ഘട്ടത്തിലാണ് ഇപ്പോൾ. സാങ്കേതിക വിദ്യ കലാകാരൻമാർക്ക് സോറ ഉപകാരപ്പെടുമെന്ന് ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് കമ്പനി. നിലവിൽ വിഷ്വൽ ആർട്ടിസ്റ്റുകൾ, ഡിസൈനർമാർ, ചലച്ചിത്ര നിർമാതാക്കൾ എന്നിവരിൽ നിന്ന് അഭിപ്രായം തേടാനുള്ള ശ്രമത്തിലാണ് കമ്പനി.