കൊക്കോ കിട്ടാനില്ല:ഇന്ത്യൻ വിപണി തേടി ചോക്ലേറ്റ് കമ്പനികൾ 

0
240

ചോക്ലോറ്റ് വാങ്ങുന്നവർക്ക് ഇനി കൈ പൊള്ളും. കൊക്കോയുടെ ലഭ്യത കുറഞ്ഞതാണ് കാരണം. പ്രധാന കൊക്കോ ഉത്പാദകരായ ഘാന, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായതും, കൊക്കോയ്ക്ക്  രോഗങ്ങൾ വന്നതും വിളവിനെ ബാധിച്ചിരുന്നു. ആഗോള വിപണിയിലെത്തുന്ന കൊക്കോയുടെ 60% ഈ രാജ്യങ്ങളിൽ നിന്നാണ്.


ആഗോള വിപണിയിൽ കൊക്കോ ക്ഷാമം ഉയർന്നതോടെ ചോക്ലേറ്റിന് വില കൂട്ടാനുള്ള തീരുമാനത്തിലാണ് കമ്പനികൾ. 1 വർഷം കൊണ്ട് കൊക്കോയുടെ വില ഇരട്ടിയോളമാണ് വർധിച്ചത്. ജനുവരി മുതൽ ഇതുവരെ കൊക്കോയുടെ വിലയിൽ 40% വർധനവാണുണ്ടായത്. 5,874 ഡോളറാണ് 1 മെട്രിക് ടണ്ണിന്റെ വില. നിലവിലെ സ്ഥിതി തുടർന്നാൽ വില ഇനിയും ഉയരും.

പശ്ചിമാഫ്രിക്കയിലെ മോശം കാലാവസ്ഥ കൊക്കോ ക്ഷാമത്തിലേക്ക് നയിച്ചതോടെ ഇന്ത്യൻ വിപണിയെ തേടിയെത്തിയിരിക്കുകയാണ് കമ്പനികൾ. പല വൻകിട കമ്പനികളും ഇന്ത്യയിൽ നിന്ന് സംഭരണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ കൊക്കോ ഉത്പാദനത്തിൽ മുന്നിൽ ആന്ധ്ര പ്രദേശാണ്. രണ്ടാം സ്ഥാനത്ത് കേരളവും. എന്നാൽ ആദായം കുറവായതിനാൽ കൊക്കോ കർഷകരിൽ പലരും മറ്റ് കൃഷിയിലേക്ക് തിരിഞ്ഞത് കേരളത്തിന് നേട്ടമുണ്ടാക്കാനുള്ള സാഹചര്യം കുറച്ചിരിക്കുകയാണ്.