3ജി നെറ്റ്‌വർക്ക് നിർത്തി വോഡഫോൺ ഐഡിയ:ഇനി കേരളത്തിലും 4 ജിക്ക് വേഗമേറും

0
650

മെച്ചപ്പെട്ട നെറ്റ്‌വർക്കും ഡിജിറ്റൽ സേവനങ്ങളും അതിവേഗം ലഭിക്കുന്നതിനുമായി നിലവിലുള്ള സ്പെക്ട്രം പോർട്ട്ഫോളിയോ നവീകരിച്ച് വോഡഫോൺ ഐഡിയ. ഇതിൻ്റെ ഭാഗമായി കേരളം, പഞ്ചാബ്, കർണാടക, ഹരിയാന എന്നീ നാല് സർക്കിളുകളിൽ  4ജി നെറ്റ്‌വർക്കും നവീകരിച്ചു. കേരളത്തിലും പഞ്ചാബിലും 3ജി നെറ്റ്‌വർക്ക് പൂർണ്ണമായും നിർത്തലാക്കി.

കേരളത്തിൽ 950ൽ അധികം സൈറ്റുകളിൽ വോഡഫോൺ ഐഡിയ 900MHz ബാൻഡ് വിന്യസിച്ചിട്ടുണ്ട്. കൂടാതെ 2,500ൽ അധികം സൈറ്റുകളിൽ എൽ.ടി.ഇ 2100m 5MHzൽ നിന്ന് 10MHzലേക്ക് ഉയർത്തി.  ഉപഭോക്താക്കളുടെ വർധിക്കുന്ന ഡിജിറ്റൽ ആവശ്യങ്ങൾ നിറവേറ്റുക, ശക്തമായ കണക്റ്റിവിറ്റി, വേഗമേറിയ ഡേറ്റ, മൊത്തത്തിലുള്ള മെച്ചപ്പെട്ട പ്രകടനം എന്നിവ ഉറപ്പാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വോഡഫോൺ ഐഡിയ ചീഫ് ടെക്നോളജി ഓഫീസർ ജഗ്‌ബീർ സിംഗ് പറഞ്ഞു.