അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കാൻ ഗൂഗിൾ പേ 

0
97

അമേരിക്കയടക്കമുള്ള രാജ്യങ്ങളിൽ ഗൂഗിൾ പേയുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങി ഗൂഗിൾ. ഓൺലൈൻ പേയ്മെന്റ് പ്ലാറ്റ്ഫോമുകളിൽ ഏറ്റവും പേരുകേട്ടതാണ് ഗൂഗിൾ പേ. ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ആപ്പിന് പക്ഷേ അമേരിക്കയിൽ അത്ര പ്രചാരമില്ല. 

ഗൂഗിൾ വാലറ്റ് എന്ന പുതിയ ആപ്പിലേക്ക് മാറാനാണ് ഉപയോക്താക്കൾക്കുള്ള നിർദ്ദേശം. അമേരിക്കയിൽ കൂടുതൽ ഉപയോക്താക്കളുളളത് ഗൂഗിൾ വാലറ്റിനാണ്. ഇതാണ് ഗൂഗിൾ പേ ആപ്പിന്റെ സേവനം നിർത്താൻ കാരണം. ജൂൺ നാലാം തീയതി വരെയേ അമേരിക്കയിൽ ഗൂഗിൾ പേ സേവനം ലഭ്യമാവുകയുള്ളൂ. അമേരിക്കയിൽ അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ നിലവിലെ രീതിയിൽ തന്നെ സേവനം തുടരും.