ഇനി ചില്ലറ തർക്കം വേണ്ട:പൊതു ഗതാഗതത്തിലും ഡിജിറ്റൽ പണമിടപാടിന് സൗകര്യമൊരുങ്ങുന്നു

0
942

ബസ്, ബോട്ട്, മെട്രോ, ട്രെയിൻ എന്നിവയ്ക്ക് പുറമേ ടോൾ, പാർക്കിംഗ് തുടങ്ങിയവയ്ക്കും ഡിജിറ്റലായി പണമിടപാട് സാധ്യമാക്കുന്ന പ്രിപെയ്‌ഡ് പേയ്മെന്റ്റ് സംവിധാനം ഒരുക്കാൻ ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും  റിസർവ് ബാങ്കിന്റെ നിർദേശം. വേഗതയിലും തർക്കരഹിതമായും പണമിടപാടുകൾ നടത്താൻ ഇത് യാത്രക്കാരെ സഹായിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.

ഡിജിറ്റൽ വാലറ്റ്, സ്‌മാർട് കാർഡ് തുടങ്ങിയ പ്രിപെയ്‌ഡ് പേയ്മെന്റ് സംവിധാനം സജ്ജമാക്കാനാണ് റിസർവ് ബാങ്കിൻ്റെ നിർദേശം. ഒരാൾക്ക് പരമാവധി 3,000 രൂപ ഈ സംവിധാനത്തിൽ സൂക്ഷിക്കാം. ടിക്കറ്റെടുക്കുക, വിവിധ ഫീസുകൾ അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾക്കേ ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കൂ. പണം മറ്റൊരാൾക്ക് കൈമാറാനോ പണം പിൻവലിക്കാനോ കഴിയില്ല.