ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിലയം 2035 ൽ 

0
321

2035 ഓടെ  ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ പ്രവർത്തന സജ്ജമാക്കാൻ ഐഎസ്ആർഒ. നിലയത്തിന്റെ ആദ്യ മൊഡ്യൂളുകൾ  അടുത്ത ഏതാനും  വർഷങ്ങൾക്കുള്ളിൽ  വിക്ഷേപിക്കാനാകുമെന്ന് ഐഎസ്ആർഒ മേധാവി എസ്. സോമനാഥ് അറിയിച്ചു.

ബഹിരാകാശ നിലയത്തിന് ആവശ്യമായ സാങ്കേതിക വിദ്യകൾ  വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഐഎസ്ആർഒ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ലോ എർത്ത് ഓർബിറ്റിലാകും ബഹിരാകാശ  നിലയം സ്ഥാപിക്കുക. ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ  എന്ന് വിളിക്കുന്ന ബഹിരാകാശ നിലയത്തിൽ രണ്ട് മുതൽ നാല് യാത്രികർക്ക് വരെ കഴിയാനാവും. സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ  ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

ബഹിരാകാശ നിലയത്തിന്റെ ആരംഭത്തിലുള്ള ഭാരം 20 ടൺ ആയിരിക്കും. പിന്നീട് വിവിധ ഭാഗങ്ങൾ കൂട്ടിച്ചേർക്കുന്നതോടെ നിലയത്തിന്റെ ഭാരം 400 ടൺ  ആയി ഉയരും. അന്തിമ ഘട്ടത്തിൽ സോളാർ മൊഡ്യൂൾ, ക്രൂ മൊഡ്യൂൾ, എൻവിയോൺമെന്റൽ  ലൈഫ് സപ്പോർട്ട് ആൻഡ് കണ്ട്രോൾ സിസ്റ്റം,  ക്രൂ മൊഡ്യൂൾ എസ്കേപ്പ് സിസ്റ്റം എന്നീ നാല് വ്യത്യസ്ത മോഡ്യൂളുകൾ നിലയത്തിനുണ്ടാവും.