കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡി എ (ഡിയർനെസ്സ് അലവൻസ്) 4% വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനെറ്റ് തീരുമാനം. 2024 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ വര്‍ധന നിലവിൽ വരും. ഒപ്പം ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായും ഉയർത്തി.
വനിതാ ദിന സമ്മാനമായി രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം, ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡി തുടരാനും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള ഈ സബ്സിഡി 2025 വരെ തുടരും. ദാരിദ്യ രേഖക്ക് താഴെയുള്ള സ്ത്രീകൾക്ക് എൽ പി ജി സിലിണ്ടർ നൽകുന്ന പദ്ധതിയാണ് ഉജ്ജ്വല യോജന. ഇതിനൊപ്പം തന്നെ ദേശീയ ‘എ ഐ’ മിഷൻ ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. 10000 കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കും.