ഇനി കാല്‍ക്കുലേറ്റര്‍ അല്ല ഫോണ്‍ ക്യാമറ ഉപയോഗിച്ച് കണക്കുകള്‍ ചെയ്യാം. ഫോണിന്റെ ക്യാമറ ഉത്തരം കിട്ടേണ്ട കണക്കിന് മുകളില്‍ പിടിച്ചാൽ മതി. നിമിഷങ്ങൾക്കുള്ളിൽ മൈക്രോസോഫ്റ്റ് മാത് സോള്‍വര്‍ (Math Solver), ഗൂഗിള്‍ ഫോട്ടോമാത് (Photomath) എന്നീ ആപ്പുകളിലെ എഐ ഉത്തരം നൽകും. കൂടാതെ ഉത്തരം ലഭിച്ച വഴികളും വിശദമായി പറഞ്ഞു തരും. വിദ്യാര്‍ത്ഥികളെ എളുപ്പത്തില്‍ കണക്ക് പഠിക്കാന്‍ സഹായിക്കുന്ന ആപ്പുകളായി മാത് സ്സോള്‍വറും ഫോട്ടോമാതും മാറിക്കഴിഞ്ഞു. ഒരു ഗണിത പ്രശ്നത്തിന്റെ ഉത്തരത്തിലേക്ക് എങ്ങനെ എത്തിച്ചേരാം എന്നത് വിശദമായി കാണിച്ചു തരുമെന്നതാണ് ഈ ആപ്പുകളുടെ പ്രത്യേകത.
കണക്ക് അത്ര വശമില്ലാത്ത രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ ചെയ്ത ഗണിത പ്രശ്നം ശരിയാണോ എന്ന് പരിശോധിക്കാനും ആപ്പുകള്‍ സഹായകമാകും. ഗൂഗിളിന്റെ പ്ലേ സ്റ്റോറിലും, ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഈ ആപ്പുകൾ ലഭ്യമാണ്. പ്ലേ സ്റ്റോറില്‍ മാത് സോള്‍വര്‍ എന്നാണ് മൈക്രോസോഫ്റ്റിന്റെ ആപ്പിന്റെ പേര്. എന്നാൽ ആപ് സ്റ്റോറില്‍ മാത്സ് (Maths) സോള്‍വര്‍-എച് ഡബ്ല്യു (HW) എന്നാണ് ആപ്പിന്റെ പേര്. രണ്ടു പ്ലാറ്റ്ഫോമിലും ആപ് ഫ്രീയാണ്.
ഗൂഗിളിന്റെ ആപ്പിന് ഫോട്ടോമാത് പ്ലസ് എന്ന പെയ്ഡ് വേര്‍ഷനും ഉണ്ട്. ഇതിന് 449/849 രൂപ സബ്‌സ്‌ക്രിപ്ഷന്‍ തുകയായി അടയ്ക്കണം. ഈ വേര്‍ഷനില്‍ പാഠപുസ്തകത്തിലുള്ള കണക്കുകള്‍ക്കൊപ്പം ആനിമേറ്റ് ചെയ്ത ട്യൂട്ടോറിയലുകളും ലഭ്യമാണ്.