2023ല്‍ രാജ്യത്ത് അടച്ചുപൂട്ടിയത് 35,000ല്‍ അധികം സ്റ്റാര്‍ട്ടപ്പുകള്‍

0
375

2023ൽ രാജ്യത്ത് അടച്ചുപൂട്ടിയത് 35,000ൽ അധികം സ്റ്റാർട്ടപ്പുകളെന്ന് റിപ്പോർട്ട്. സ്ഥിരമായ പണപ്പെരുപ്പം പോലെയുള്ള പ്രശ്‌നങ്ങൾ മൂലം പലിശനിരക്ക് വർധിച്ചതും സ്റ്റാർട്ടപ്പ് ഫണ്ടിംഗ് കുറഞ്ഞതുമെല്ലാമാണ് അടച്ചുപൂട്ടലിലേക്ക് നയിച്ചത്. ഇന്ത്യൻ വെഞ്ച്വർ ആൻഡ് ഓൾട്ടർനേറ്റ് ക്യാപിറ്റൽ അസോസിയേഷനുമായി സഹകരിച്ച് ബെയിൻ ആൻഡ് കമ്പനി പുറത്തിറക്കിയ 2024ലെ വാർഷിക ഇന്ത്യ വെഞ്ച്വർ ക്യാപിറ്റൽ റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്.

സ്റ്റാർട്ടപ്പ് പിരിച്ചുവിടലിൽ മുന്നിലുള്ളത് എഡ്‌ടെക്ക് കമ്പനികളാണ്. എഡ്‌ടെക്ക് സ്റ്റാർട്ടപ്പുകൾ 20,000ൽ അധികം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. എന്നാൽ സാമ്പത്തികമായി ലാഭകരമായതും വളർച്ചയിലേക്ക് വ്യക്തമായ പാതയുള്ളതുമായ ഒട്ടേറെ സ്റ്റാർട്ടപ്പുകൾ ഇപ്പോഴും വിപണിയിലുണ്ട്. ഇത്തരം സ്റ്റാർട്ടപ്പുകളിൽ പല നിക്ഷേപകരും താൽപ്പര്യം കാണിക്കുന്നതിനാൽ 2024ൽ അടച്ചുപൂട്ടലുകൾ കുറയുമെന്നും റിപ്പോർട്ട് പറയുന്നു.