ഇന്ത്യന്‍ നിര്‍മിത സിടി സംവിദാനം പുറത്തിറക്കി ആഗോള മെഡിക്കല്‍ ടെക്‌നോളജി കമ്പനിയായ വിപ്രോ ജിഇ ഹെല്‍ത്ത്‌കെയര്‍. റെവല്യൂഷന്‍ ആസ്‌പൈര്‍ എന്നാണ് സിടി സംവിധാനത്തിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. കൂടുതല്‍ വ്യക്തതയോടെ സൂക്ഷ്മമായി സ്‌കാന്‍ ചെയ്ത് രോഗ നിര്‍ണയം സാധ്യമാക്കുന്ന ഹൈക്വാളിറ്റി ഇമേജിങ് സംവിധാനമാണ് ഇതിലുള്ളത്.
രാജ്യത്തെമ്പാടും ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ ഇവിടുന്ന് തന്നെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുകയാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.