ഹോസ്പിറ്റാലിറ്റി, ട്രാവല്‍ ടെക്ക് രംഗത്തെ പ്രമുഖരായ ഒയോ സെപ്റ്റംബറിന് ശേഷം പ്രഥമ ഓഹരി വില്‍പനയ്ക്ക്. സ്റ്റോക്ക് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയെ ഒയോ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ആദ്യം 8430 കോടി രൂപ സമാഹരിക്കാനാണ് ഒയോ പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ഓഹരി വിപണിയില്‍ നിലനില്‍ക്കുന്ന പ്രതികൂല സാഹചര്യം കണക്കിലെടുത്ത് തുക കുറയ്ക്കാനാണ് കമ്പനി തീരുമാനം. സെപ്റ്റംബറോടെ തങ്ങളുടെ കച്ചവടത്തിലും മെച്ചമുണ്ടാകുമെന്നാണ് ഒയോയുടെ വിലയിരുത്തല്‍.