നേതൃതലത്തിൽ പുതിയ നിയമനവുമായി ജെറ്റ് എയർവേസ്

0
128

ജലാൻ -കൽറോക്ക് കൺസോർഷ്യം നേതൃത്വം നൽകുന്ന ജെറ്റ് എയർവേസിന്റെ നേതൃതലത്തിൽ പുതിയ നിയമനങ്ങൾ പ്രഖ്യാപിച്ചു. ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിയമനങ്ങൾ നടത്തിയിരിക്കുന്നത്. പ്രഭ് ശരൺ
സിംഗിനെ ചീഫ് ഡിജിറ്റൽ ഓഫീസറായിട്ടും, എച്ച് ആർ ജഗന്നാഥിനെ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റായും, മാർക്ക് ടർണറെ ഇൻഫ്ലൈറ്റ് പ്രോഡക്ട് ആൻഡ് സർവീസസ് വൈസ് പ്രസിഡന്റായും, വിശേഷ് ഖന്നയെ സെയിൽസ്, ഡിസ്ട്രിബ്യൂഷൻ, കസ്റ്റമർ എൻഗേജ്മെന്റ് വൈസ് പ്രസിഡന്റായുമാണ് പുതിയതായി പ്രഖ്യാപിച്ചിരിക്കുന്നത്.
“ജെറ്റ് എയർവേസ് സീനിയർ മാനേജ്മെന്റ് ടീമിലെ പൊതുവായ ചർച്ചകൾക്കിടയിൽ, കമ്പനി ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ചരിത്രം സൃഷ്ടിക്കുവാൻ വേണ്ടിയാണ് പുതിയ നിയമനങ്ങൾ. അതിനാൽ പുതിയ ടീമിനൊപ്പം പ്രവർത്തിക്കുവാൻ ഞാനും ആഗ്രഹിക്കുന്നു” സിഇഒ സഞ്ജീവ് കപൂർ ഇക്കാര്യത്തിൽ വ്യക്തമാക്കിയിരിക്കുന്നു.