സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്‌സ് സ്റ്റാര്‍ട്ടപ്പ് സിലിംഗോയില്‍ നിന്ന് ഇന്ത്യന്‍ വംശജയും സിഇഒയുമായ അങ്കിതി ബോസിനെ പുറത്താക്കി. സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയെന്ന് ആരോപിച്ചാണ് 23-ാം വയസ്സില്‍ അങ്കിതി തുടങ്ങിയ സംരംഭത്തില്‍ നിന്ന് അവരെ തന്നെ പുറത്താക്കിയത്.
മാര്‍ച്ച് 31ന് അങ്കിതിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണിപ്പോള്‍ പുറത്താക്കല്‍ നടപടിയും. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് സിലിംഗോ. ഫാഷന്‍ റീട്ടെയ്‌ലര്‍മാര്‍ക്ക് ഹോള്‍സെയിലായി വിതരണം സാധ്യമാക്കുന്ന ടെക്ക് പ്ലാറ്റ്‌ഫോമാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സെക്കോയ ക്യാപിറ്റലില്‍ നിന്നുള്ള നിക്ഷേപം വഴി യൂണികോണ്‍ പദവിയും കമ്പനി കൈവരിച്ചിരുന്നു.
സിലിംഗോയിലെ സാമ്പത്തിക ക്രമക്കേട് സംബന്ധച്ചിച്ച് സ്വകാര്യ അന്വേഷണ ഏജന്‍സിയായ ക്രോള്‍ അന്വേഷണം നടത്തി വരികയാണ്.