മോട്ടറോള എഡ്ജ് 30യുടെ ആദ്യവിൽപ്പന ഇന്ന് മുതൽ ആരംഭിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോട്ടറോള എഡ്ജ് 20ന്റെ പിൻഗാമിയാണ് ഈ സ്മാർട്ട്ഫോൺ. വിപണിയിലെ ഏറ്റവും കനം കുറഞ്ഞ ഫോണെന്ന പ്രത്യകതയും ഇതിനുണ്ട്. ഇന്ത്യയിൽ ഇതിന്റെ 6GB+128GB വേരിയന്റിന് 27,999 രൂപയാണ് പ്രാരംഭ വില. 8GB+256GB വേരിയന്റിന് 29,999 രൂപയും. ആദ്യം വാങ്ങുന്നവർക്ക് 2000 രൂപ കിഴിവും ലഭിക്കുന്നതായിരിക്കും. 6 ജിബി വേരിയന്റ് 25,999 രൂപയ്ക്കും, 8 ജിബി വേരിയന്റ് 27,999 രൂപയ്ക്കും ലഭിക്കുന്നതാണ്. രണ്ട് നിറങ്ങളിലാണ് ഇത് എത്തുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ഫ്ലിപ്പ് കാർട്ടിലും, റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും മോട്ടറോള എഡ്ജ് 30 വിൽപ്പനയ്ക്ക് എത്തും.