ടിഎഎസ് (ത്രോട്ടിൽ എയ്റോസ്പേസ് സിസ്റ്റം) ഭൂരിപക്ഷ ഓഹരികൾ കരസ്ഥമാക്കി രത്തൻ ഇന്ത്യ എന്റർപ്രൈസസ്. ഈ ഡ്രോൺ കമ്പനിയുടെ 60 ശതമാനം ഓഹരികളാണ് ഏറ്റെടുത്തിരിക്കുന്നത്. ഉപസ്ഥാപനമായ നിയോസ്കി ഇന്ത്യ ലിമിറ്റഡ് വഴിയാണ് നിക്ഷേപം നടത്തിയിരിക്കുന്നതും. ഈ ഏറ്റെടുക്കലിലൂടെ രാജ്യത്തെ മികച്ച ഡ്രോൺ ബ്രാൻഡായി മാറുവാനാണ് നിയോസ്കി ലക്ഷ്യമിടുന്നത്. എന്നാൽ, എത്ര തുകയ്ക്കാണ് ഏറ്റെടുക്കൽ നടത്തിയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 2016ൽ സ്ഥാപിതമായ ടിഎഎസിന് സിവിൽ, മിലട്ടറി ഡ്രോണുകൾ നിർമ്മിക്കുന്നതിന് ഡിജിസിഎയും, പ്രതിരോധ മന്ത്രാലയവും അംഗീകാരം നൽകിയിട്ടുണ്ട്. അടുത്ത 15 വർഷത്തിനുള്ളിൽ ആഭ്യന്തര ഡ്രോൺ വിപണി 50 ബില്യൺ ഡോളറായി വളരുമെന്ന നീതി ആയോഗ് റിപ്പോർട്ടുകൾക്കിടയിലാണ് രത്തൻ ഇന്ത്യ എന്റർപ്രൈസസ് ഇത് ഏറ്റെടുത്തിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.